തീക്കട്ടയിലും ഉറുമ്പരിച്ചു! തൻറെ സ്വകാര്യ വിവരങ്ങളും കേംബ്രിഡ്‌ജ് അനാലിറ്റിക്ക ചോർത്തിയെന്ന് സുക്കർബർഗ്

വിവാദമായ ഫേസ്‌ബുക്ക് വിവരം ചോർത്തലിൽ പുതിയ വെളിപ്പെടുത്തലുകൾ. കേംബ്രിഡ്‌ജ് അനാലിറ്റിക്ക തൻറെ സ്വകാര്യ വിവരങ്ങളും ചോർത്തിയെന്ന് ഫേസ്‌ബുക്ക് തലവൻ മാർക്ക് സുക്കർബർഗ്. അമേരിക്കൻ പാര്ലമെന്റ് സമിതി മുമ്പാകെയാണ് സുക്കർബർഗ് ഇക്കാര്യം വെളിപ്പെടുത്തിയത്. 87 മില്യൺ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളാണ് കേംബ്രിജ് അനാലിറ്റിക്ക ചോർത്തി, ഇതിൽ തന്റെ അക്കൗണ്ടും ഉൾപെട്ടിട്ടുണ്ട്, സുക്കർബർഗ് വിശദമാക്കി. യു എസ് ഹൌസ് എനർജി ആൻഡ് കോമേഴ്‌സ് കമ്മറ്റിക്ക് മുമ്പാകെയാണ് സുക്കർബർഗ് വിവര ശോഷണ വിവാദത്തിൽ വിശദീകരണം നൽകുന്നത്.
രണ്ട് ദിവസങ്ങളായി സുക്കർബർഗ് വിശദീകരണം നൽകി വരികയാണ്.