യുപിയിൽ എസ് പി- ബി എസ് പി സഖ്യം തുടരും; ലെജിസ്ളേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പ് ഒരുമിച്ച് നേരിടാൻ തീരുമാനം

യു പിയിൽ എസ് പി- ബി എസ് പി സഖ്യം തുടരാൻ തീരുമാനം. ലെജിസ്ളേറ്റിവ് കൗൺസിൽ തിരഞ്ഞെടുപ്പ് ഒരുമിച്ച് നേരിടാനും തീരുമാനമായി. ഗോരഖ്പൂർ, ഫുൽപൂർ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒരുമിച്ച് നിന്നപ്പോൾ ബിജെപിക്ക് അടിപതറിയിരുന്നു.
ഏത് വിധേനയും ബിജെപിയെ കെട്ട്കെട്ടിക്കുക എന്ന ലക്ഷ്യത്തോടെ യുപിയിൽ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിൽക്കുകയാണ്. ഈ മാസം 26ന് ലെജിസ്ളേറ്റിവ് കൗൺസിലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ബി എസ് പിയെ പിന്തുണക്കുമെന്ന് എസ് പി നേതാവ് അഖിലേഷ് സിങ് യാദവ് വ്യക്തമാക്കി. വരാനിരിക്കുന്ന കൈരാന ഉപതിരഞ്ഞെടുപ്പിലും പ്രതിപക്ഷ പാർട്ടികൾ സഖ്യം തുടർന്നേക്കും.

ചിരവൈരികളയായിരുന്ന പാർട്ടികൾ സഖ്യത്തിലേർപ്പെട്ടതിനെ മുലായം സിങ് യാദവ് പ്രശംസിച്ചിരുന്നു.