ശനിയാഴ്ച യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു

ഏപ്രില്‍ 14 ശനിയാഴ്ച ശനിയാഴ്ച യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു. ഇസ്‌റാഹ് മിഹ്‌റാജിനോടനുബന്ധിച്ചാണ് അവധി. ഞായറാഴ്ച പ്രവൃത്തി ദിനമായിരിക്കും. മാനവീക വിഭവശേഷി മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്.

2012ല്‍ മന്ത്രിസഭ പാസാക്കിയ പ്രമേയത്തിലെ നൂറാം വകുപ്പ് അനുസരിച്ചും 2008ലെ ഫെഡറല്‍ നിയമം അനുസരിച്ചുമാണ് അവധി. സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല.