യോഗി ആദിത്യനാഥിന് തീരുമാനങ്ങൾ എടുക്കാനുള്ള കഴിവില്ല; രൂക്ഷ വിമർശനവുമായി ആർ എസ് എസ്

ഉത്തർപ്രദേശ് മുഖ്യമന്ത്രിക്ക് ഉചിതമായ തീരുമാനങ്ങൾ തക്ക സമയത്ത് എടുക്കാൻ കഴിയുന്നില്ലെന്ന് ആർ എസ് എസ്. സർക്കാർ പ്രതിരോധത്തിലാവുന്ന സാഹചര്യങ്ങൾ മറികടക്കാൻ യോഗയ്ക്ക് സാധിക്കുന്നില്ലെന്നും ആർ എസ് എസ് കുറ്റപ്പെടുത്തി.ഉന്നാവോ കൂടാ ബലാത്സംഗക്കേസിൽ കുറ്റാരോപിതനായ എം എൽ എക്കെതിരെ നടപടിയെടുക്കാതിരുന്നതും പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ചത് സർക്കാരിനും ബിജെപിക്കും ഒരുപോലെ നാണക്കേട് ഉണ്ടാക്കിയെന്നുംവിമർശനമുണ്ട്.

പാർട്ടിയെയും സർക്കാരിനെയും ഒന്നിച്ച് കൊണ്ടുപോകാൻ യോഗിക്ക് സാധിക്കുന്നില്ലെന്ന് വിമർശനം വന്നതിനെ തുടർന്ന് ആർ എസ് എസ് പ്രതിനിധി സംഘം ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ യോഗി വകവെക്കുന്നില്ലെന്ന് കൂടിക്കാഴ്ചയിൽ ഉപമുഖ്യമന്ത്രിമാർ പ്രതിനിധി സംഘത്തെ അറിയിച്ചിരുന്നു.

ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ഗോരഖ്പൂർ മണ്ഡലം നഷ്ടമായതും ബിജെപിയിൽ പൊട്ടിത്തെറിക്ക് ഇടയാക്കിയിട്ടുണ്ട്.