യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് കേരളത്തിൽ നിന്നും നാലു പേർ;വിടിയും പട്ടികയിൽ

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് സംസ്ഥാനത്തിൽ നിന്നും നാല്‌ പേർ. തൃത്താല എംഎൽഎ വിടി ബൽറാം, റോജി എം ജോണ്‍, ഹൈബി ഈഡന്‍, ഷാഫി പറമ്ബില്‍ എന്നിവരുടെ പേരാണ് പരിഗണനയില്‍ ഉള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇരുപതോളം പേരെയാണ് ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കേരളത്തില്‍ നിന്ന് പട്ടികയില്‍ ഇടംപിടിച്ച നാലു പേരോടും വെള്ളി, ശനി ദിവസങ്ങളില്‍ ദേശീയ നേതൃത്വം നടത്തുന്ന സംവാദത്തിലും അഭിമുഖത്തിലും പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ യുവജന സംഘടനകളില്‍ അഖിലേന്ത്യാ, സംസ്ഥാന തലങ്ങളില്‍ കഴിവ് തെളിയിച്ചവരെയാണ് അഭിമുഖ പരീക്ഷയ്ക്കായി ക്ഷണിച്ചിരിക്കുന്നത്.പട്ടികയിൽ വിടി ബൽറാമിനാണ് പരിഗണനയെന്നാണ് സൂചന.
. ഹൈബിയും റോജിയും എന്‍എസ്‌യു മുന്‍ ദേശീയ പ്രസിഡന്റുമാരാണ്. ഷാഫി പറമ്ബില്‍ നിലവില്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ്.