ചെങ്ങന്നൂരിലെ വോട്ടർമാർ ബിജെപിയോട്; ‘പെൺമക്കളുള്ള വീടാണ്, ഇവിടെ വോട്ട് ചോദിച്ച് വരരുത്’

പെൺമക്കളുള്ള വീടാണെന്നും ഇവിടെ വോട്ട് ചോദിച്ച് കയറേണ്ടതില്ലെന്നും ചെങ്ങന്നൂരിലെ വോട്ടർമാർ ബിജെപിയോട്. വോട്ട് ചോദിച്ച് കയറേണ്ടതില്ലെന്ന് എഴുതി എല്ലാ വീടുകൾക്ക് മുന്നിലും ഒട്ടിച്ച് വെച്ചിട്ടുണ്ട്. വോട്ടർമാരെ സ്വാധീനിക്കാൻ പണം ഇറക്കി പോലും പ്രചാരണം നടത്തിയ ബിജെപിക്ക് വോട്ടർമാരുടെ പ്രതിഷേധം തിരിച്ചടിയായി. ജമ്മു കശ്മീരിലെ കത്വയിൽ സംഘ്പരിവാർ അനുകൂലികൾ എട്ട് വയസ്സ് പ്രായമുള്ള പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടർന്നാണ് വേറിട്ട പ്രതിഷേധവുമായി വോട്ടർമാർ രംഗത്ത് വന്നത്.
അഡ്വ: പി എസ് ശ്രീധരൻ പിള്ളയാണ് ചെങ്ങന്നൂരിൽ ബിജെപി സ്ഥാനാർത്ഥി.