പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ വെറുതെ വിടണം എന്നാവശ്യപ്പെട്ട് രംഗത്ത് വന്ന ബിജെപി മന്ത്രിമാർ രാജിവെച്ചു

ജമ്മുവിലെ കത്വയിൽ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിന്തുണച്ച് രംഗത്ത് വന്ന കശ്മീരിലെ ബിജെപി മന്ത്രിമാർ രാജി വെച്ചു

കശ്മീർ വനം വകുപ്പ് മന്ത്രി ചൗധരി ലാൽ സിംഗ്, വ്യവസായ മന്ത്രി ചന്ദർ പ്രകാശ് ഗംഗ എന്നിവരാണ് രാജി വെച്ചത്. സംഭവത്തിൽ രാജ്യത്താകമാനം പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് മന്ത്രിമാർ രാജി വെച്ചത്. കേസിലെ പ്രതികളെ വെറുതെ വിടണം എന്നാവശ്യപ്പെട്ട് ഹിന്ദു ഏക്താ മഞ്ച് നടത്തിയ റാലിയിൽ പങ്കെടുത്ത ഇവർ അരുംകൊലയിലെ പ്രതികളെ വെറുതെ വിടണം എന്നാവശ്യപെട്ടിരുന്നു.
പ്രതികളെ അറസ്റ്റ് ചെയ്ത നടപടി ജംഗിൾ രാജ് ആണെന്നായിരുന്നു ഇവരുടെ അഭിപ്രായ പ്രകടനം.
കേസില്‍ 14 ,22, 28, 37 എന്നിങ്ങനെ വയസ്സുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും ഇത് എങ്ങനെ സാധിക്കുമെന്നും മന്ത്രി ഗംഗാ റാലിയില്‍ ചോദിച്ചിരുന്നു.