ബിജെപിയുടെ സാന്നിധ്യം അന്തരീക്ഷത്തെ പോലും മലിനമാക്കുമെന്ന്; മേനക ഗാന്ധി പുഷ്പാർച്ചന നടത്തിയ അംബേദ്‌കർ പ്രതിമ ദളിത് പ്രവർത്തകർ കഴുകി

ബിജെപിയുടെ സാന്നിധ്യം അന്തരീക്ഷം പോലും മലിനമാക്കുമെന്ന് കാണിച്ച് കേന്ദ്രമന്ത്രി മേനക ഗാന്ധി പുഷ്പാർച്ചന നടത്തിയ അംബേദ്‌കർ പ്രതിമ ദളിത് പ്രവർത്തകർ കഴുകി വൃത്തിയാക്കി. ഗുജറാത്തിലെ ബറോഡയിലാണ് സംഭവം. അംബേദ്കറുടെ ജന്മദിനമായ ഇന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധിയും എംപി രഞ്ജൻ ബൻ ഭട്ടും ബിജെപി പ്രാദേശിക നേതാക്കളും വന്ന് അംബേദ്‌കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയിരുന്നു. ഇവർ പോയതിന് പിന്നാലെ വന്ന ദളിത് പ്രവർത്തകരാണ് ബിജെപിയുടെ സാന്നിധ്യം അന്തരീക്ഷം പോലും മലിനമാക്കും എന്ന് കാണിച്ച് അംബേദ്‌കർ പ്രതിമ കഴുകി വൃത്തയാക്കിയത്. പാലും വെള്ളവും ഉപയോഗിച്ചാണ് ഇവർ പ്രതിമ കഴുകി വൃത്തിയാക്കിയത്.