കെ വി തോമസ് മോദിയുടെ ആരാധകനായെന്ന് മാധ്യമങ്ങൾ; ഇംഗ്ലീഷ് പ്രസംഗം മാധ്യമങ്ങൾക്ക് മനസ്സിലാവാഞ്ഞിട്ടെന്ന് കെ വി തോമസ്

മുൻമന്ത്രിയും നിലവിൽ കോൺഗ്രസ് എംപിയുമായി കെ വി തോമസ് നരേന്ദ്ര മോദിയുടെ ഭക്തനായെന്ന് മാധ്യമങ്ങൾ. എന്നാൽ തന്റെ ഇംഗ്ലീഷ് പ്രസംഗം മാധ്യമങ്ങൾക്ക് മനസ്സിലാവാഞ്ഞിട്ടാണെന്ന് കെ വി തോമസ് തിരിച്ചടിച്ചു.

തീരുമാനങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിവുള്ള നേതാവാണ് നരേന്ദ്ര മോദി, നോട്ട് നിരോധനത്തിൽ മോഡി നൽകിയ റേപ്പ് ശരിയായി. എല്ലാ പ്രശ്നങ്ങളും കൈകാര്യം ചെയ്യാൻ മോദിക്ക് കഴിയുന്നു.കോൺഗ്രസ് നേതാക്കളെക്കാൾ തൻ കംഫർട്ടബിൾ മോദിയുമായി സംസാരിക്കുമ്പോഴാണ് എന്നിങ്ങനെ കെവി തോമസ് മോദി സ്തുതി നടത്തിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് കെപിസിസി പ്രസിഡണ്ട് എം എം ഹസൻ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ താൻ മോഡി സ്തുതി നടത്തിയിട്ടില്ലെന്നും തന്റെ ആശയങ്ങൾ മാനേജ്‌മെന്റ് സ്കില്ലോട് കൂടി നടപ്പിലാക്കാൻ മോദിക്ക് സാധിക്കുന്നുവെന്നുമാണ് താൻ പറഞ്ഞതെന്നും കെ വി തോമസ് വിശദമാക്കി, തന്റെ ഇംഗ്ലീഷ് പ്രസംഗം മാധ്യമങ്ങൾക്ക് മനസ്സിലാവാഞ്ഞിട്ടാണെന്നും കെ വി തോമസ് പ്രസ്താവിച്ചിരുന്നു.