സംഘ്പരിവാർ പ്രവർത്തകൻ സുഹൃത്തായ സംഘ്പരിവാർ പ്രവർത്തകന്റെ ഗർഭിണിയായ ഭാര്യയെ ബലാത്സംഗം ചെയ്തു

സുഹൃത്തായ സംഘപരിവാർ പ്രവർത്തകന്റെ ഗർഭിണിയായ ഭാര്യയെ ബലാത്സംഗം ചെയ്ത കെ എസ് ഇ ബി ജീവനക്കാരനും സജീവ സംഘ്പരിവാർ പ്രവർത്തകനുമായ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി പ്രവീൺ ആണ് അറസ്റ്റിലായത്.

യുവതി ഗർഭിണി ആയതിനാൽ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ലൈംഗിക ബന്ധത്തൽ ഏർപ്പെടെരുതെന്ന് ഡോക്ടർ നിർദ്ദേശിച്ചിരുന്നുവത്രെ. എന്നാൽ തുടർ പരിശോധനയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി കണ്ടെത്തിയ ഡോക്ടർ ഇതേ പറ്റി ഇവരോട് സംസാരിക്കുകയായിരുന്നു, എന്നാൽ താൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ യുവാവ് കൈമലർത്തി. ഇതോടെ യുവതി ഭർത്താവിന്റെ സുഹൃത്ത് ബലാത്സംഗം ചെയ്ത വിവരം പുറത്ത് പറയുകയായിരുന്നു. ഭർത്താവിനെ അന്വേഷിച്ച് വീട്ടിൽ വന്ന പ്രവീൺ സുഹൃത്ത് വീട്ടിൽ ഇല്ലെന്ന് കണ്ട് യുവതിയെ ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നുവത്രെ. നിലവിളിച്ചിട്ടും പിന്മാറാൻ കൂട്ടാക്കാതെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പോലീസിൽ പറഞ്ഞു. പ്രവീണിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഉറ്റ സുഹൃത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത വിവരമറിഞ്ഞ് ഞെട്ടിത്തരിച്ചിരിക്കുകയാണ് ഇവർ പ്രവർത്തിച്ചിരുന്ന ഓഫീസിലെ സഹപ്രവർത്തകർ.