മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാം നിരോധിച്ചു!

ജനപ്രിയ മെസ്സേജിങ് അപ്ലിക്കേഷൻ ടെലിഗ്രാമിന് റഷ്യയിൽ നിരോധനം.ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട രഹസ്യ കോഡ് കൈമാറ്റം ചെയ്യാത്തതിനെ തുടര്‍ന്ന് നിരോധം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് മോസ്‌കോയിലെ കോടതി ഉത്തരവിടുകയായിരുന്നു. സന്ദേശങ്ങള്‍ കൈമാറുന്നതിന് ഉപയോഗിക്കുന്ന രഹസ്യ കോഡിന്റെ സാങ്കേതിക കൈമാറ്റം നടത്തണമെന്ന ആവശ്യം ടെലഗ്രാം കമ്ബനി നിരസിച്ചതാണ് നിരോധനത്തിന് കാരണം. ഇതിനെതിരെ .
ഷ്യയുടെ ആഭ്യന്തര സുരക്ഷാ വിഭാഗമായ എഫ്‌എസ്ബി കോടതിയെ സമീപിക്കുകയും ചെയ്തു.

. ലോകത്താകമാനം 200 മില്യണ്‍ ആളുകളുപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടന്നാണ് എഫ്‌എസ്ബി കോടതിയില്‍ വാദിച്ചിരുന്നു.