വിനീത് ശ്രീനിവാസൻ നായകനാവുന്ന ‘അരവിന്ദന്റെ അതിഥികൾ’ ട്രെയിലർ പുറത്തിറങ്ങി

വിനീത് ശ്രീനിവാസനെ നായകനാക്കി എം മോഹൻ സംവിധാനം ചെയ്യുന്ന ചിത്രം ‘അരവിന്ദന്റെ അതിഥികളുടെ’ ട്രെയിലർ പുറത്തിറങ്ങി.
നിഖില വിമൽ നായികാ കഥാപാത്രം അവതരിപ്പിക്കുന്ന സിനിമയിൽ ശാന്തികൃഷ്ണ, ഉർവശി, ശ്രീനിവാസൻ, സലിം കുമാർ, ഷമ്മി തിലകൻ, ദേവൻ, ബിജുക്കുട്ടൻ, കെ പി എ സി ലളിത, പ്രേം കുമാർ എന്നിങ്ങനെ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. രാജേഷ് രാഘവനാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.
ട്രെയിലർ കാണാം.