സർവത്ര ചക്കമയം, സുരാജിന്റെ വ്യത്യസ്തമായ ഒരു വേഷവും; കുട്ടൻ പിള്ളയുടെ ശിവരാത്രി ട്രെയിലർ കാണാം

സുരാജ് വെഞ്ഞാറമൂട് മുഖ്യ കഥാപാത്രം അവതരിപ്പിക്കുന്ന കുട്ടൻ പിള്ളയുടെ ശിവരാത്രി എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ജീൻ മാർക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുട്ടൻ പിള്ള എന്ന കോൺസ്റ്റബിൾ വേഷമാണ് സുരാജ് അവതരിപ്പിക്കുന്നത്. സുരാജിന് പുറമെ ശ്രിന്ദ, ബിജു സോപാനം, മിഥുൻ രമേഷ്, കൊച്ചുപ്രേമൻ തുടങ്ങിയവരും സിനിമയിലുണ്ട്. ഒപ്പം നിരവധി പുതുമുഖങ്ങളും അണി നിരക്കുന്നു.
ജോസ്‌ലെറ്റ് ജോസഫ് ആണ് സിനിമക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.