യുഎഇയിൽ ഇനി മുതൽ എല്ലാ രാജ്യക്കാർക്കും ട്രാൻസിറ്റ് വിസ

യുഎഇയിൽ ഇനി മുതൽ എല്ലാ രാജ്യക്കാർക്കും ട്രാൻസിറ്റ് വിസ ലഭ്യമാക്കും. ഇത് സംബന്ധിച്ച തീരുമാനത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി.
കണക്ഷൻ ഫ്‌ളൈറ്റിൽ യുഎഇ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇത് വലിയ ഗുണകരമാവും.
ട്രാൻസിറ്റ് വിസയുള്ളവർക്ക് യുഎഇയിൽ താമസിക്കാനാവില്ല, മറിച്ച് യുഎഇ എയർപോർട്ട് വഴി യാത്ര ചെയ്യുന്നുണ്ടെങ്കിൽ 24 മണിക്കൂർ യുഎഇയിൽ നിൽക്കാം.