‘ഭാരതീയ ജനതാ പാർട്ടി എന്നത് ബലാത്സംഗ ജനതാ പാർട്ടി എന്നാക്കണം’; ബിജെപിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ്

ഭാരതീയ ജനതാ പാർട്ടി എന്ന പേര് മാറ്റി ബലാത്സംഗ ജനതാ പാർട്ടി എന്നാക്കണമെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥ് പ്രസ്താവിച്ചു. ബിജെപിയുടെ ഇരുപതോളം നേതാക്കൾ ബലാത്സംഗക്കേസുകളിൽ പ്രതിയാണെന്ന് അറിയാൻ കഴിഞ്ഞു, ഈയവസരത്തിൽ ഭാരതീയ ജനതാ പാർട്ടി എന്ന പേര് മാറ്റി ബലാത്സംഗ ജനതാ പാർട്ടി എന്നാക്കലാണ് ഉത്തമമെന്ന് കമൽനാഥ് പറഞ്ഞു.
രാജ്യത്തെ പിടിച്ചുലച്ച കത്വ, ഉന്നാവോ കേസുകളിൽ പ്രതി സ്ഥാനത്ത് നിൽക്കുന്നത് ബിജെപി നേതാക്കളും പ്രവർത്തകരുമാണ്. ഈയവസരത്തിലാണ് കോൺഗ്രസ് നേതാവ് പ്രതികരണവുമായി രംഗത്ത് വന്നത്.