സംസ്ഥാനത്ത് ഇത്തവണ മഴ നേരത്തെ എത്തും

സംസ്ഥാനത്ത് ഇത്തവണ മഴ നേരത്തെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലാവസ്ഥ വകുപ്പ് പുറത്ത് വിട്ട റിപ്പോട്ടിലാണ് മെയ് മാസം പകുതിയോടെ കേരള തീരത്തേക്ക് മൺസൂൺ മേഘങ്ങൾ എത്തിത്തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ഈ വർഷം രാജ്യത്ത് മികച്ച മഴ ലഭിക്കുമെന്നും റിപ്പോർട്ടിലുണ്ട്.