ഹർത്താലിൽ അക്രമം; മലപ്പുറത്ത് നിരോധനാജ്ഞ

കത്വയിൽ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് സോഷ്യൽ മീഡിയ ആഹ്വാനം ചെയ്ത ഹർത്താലിൽ ചിലയിടങ്ങളിൽ അക്രമം. മലപ്പുറം ജില്ലയിലെ മൂന്ന് പോലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരൂർ താനൂർ, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഹർത്താലനുകൂലികളുടെ ആക്രമണം നിയന്ത്രണ വിധേയമാവാത്തതിനാലാണ് നിരോധനജ്ഞ പ്രഖ്യാപിച്ചത്.
സോഷ്യൽ മീഡിയ ആഹ്വാനം ചെയ്ത ഹർത്താൽ സംസ്ഥാനത്തെ സാരമായി ബാധിച്ചു.