കർണാടക തിരഞ്ഞെടുപ്പ്; രണ്ടാം ഘട്ട സ്ഥാനാർഥി പട്ടികയുമായി ബിജെപി

വരാനിരിക്കുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക ബിജെപി പുറത്ത് വിട്ടു. 82 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ 72 സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചിരുന്നു. 70 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ കൂടി ഇനി പ്രഖ്യാപിക്കാനുണ്ട്.
അതെ സമയം കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്നലെ പുറത്ത് വിട്ടിരുന്നു. 218 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് കോൺഗ്രസ് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചത്. ബാക്കിയുള്ള 6 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും.