കത്വ; അഭിഭാഷകക്കും പെൺകുട്ടിയുടെ കുടുംബത്തിനും സുരക്ഷ നൽകാൻ ജമ്മുകശ്മീർ സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

കത്വയിൽ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടിയുടെ അഭിഭാഷകക്കും കുടുംബത്തിനും സുരക്ഷാ ഒരുക്കണം എന്നവശ്യപ്പെട്ട് സുപ്രീംകോടതി ജമ്മുകശ്മീർ സർക്കാരിന് നോട്ടീസ് അയച്ചു. വിചാരണ കശ്മീരിന് പുറത്തേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാപിതാക്കൾ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കശ്‌മീർ സർക്കാരിന് നോട്ടീസ് അയച്ചത്.