‘ഒരു പക്ഷേ ഞാനും പീഡിപ്പിക്കപ്പെടാം, കൊല്ലപ്പെടാം, എങ്കിലും പിന്തിരിയില്ല എന്റെ മകള്‍ക്ക് വേണ്ടിക്കൂടെയാണ് ഈ പോരാട്ടം’;മനുഷ്യത്വത്തിന്റെ ശബ്ദമായി കത്വ ഇരയുടെ അഭിഭാഷക

മാനവികതയുടെ പ്രതീകമായി മാറുകയാണ് കത്വ ഇരയുടെ അഭിഭാഷകയായ ദീപിക സിങ് രജാവത്ത്.ഒരു പക്ഷേ താനും പീഡിപ്പിക്കപ്പെടാമെന്നും കൊലചെയ്യപ്പെടാമെന്നും എങ്കിലും താന്‍ പിന്തിരിയില്ലെന്നും തന്റെ മകള്‍ക്ക് വേണ്ടിക്കൂടിയാണ് ഈ പോരാട്ടമെന്നും അവര്‍ പറഞ്ഞു.

‘എനിക്കറിയില്ല ഞാനും ബലാത്സംഗം ചെയ്യപ്പെട്ടേക്കാം, അല്ലെങ്കില്‍ കൊല്ലപ്പെട്ടേക്കാം, കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അവര്‍ അനുവദിച്ചേക്കില്ല, അവര്‍ എന്നെ ഒറ്റപ്പെടുത്തി. നീതി നടപ്പാകണം. ആ എട്ടു വയസ്സുകാരിക്ക് നീതി ഉറപ്പാക്കാന്‍ ഞാന്‍ ഉറച്ചുനില്‍ക്കും. കാരണം എനിക്കും അഞ്ച് വയസുള്ള ഒരു മകളുണ്ട്. അവള്‍ക്ക് വേണ്ടിക്കൂടിയാണ് എന്റെയീ പോരാട്ടം’ ദീപിക പറഞ്ഞു.

തനിക്കും കുടുംബത്തിനും സുരക്ഷ നല്‍കണമേന്നാവാഷ്യപെട്ട് ദീപിക സുപ്രീം കോടതിയെ സമീപിക്കും. കത്വ കേസില്‍ ഏറ്റ പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കുന്നതില്‍ നിന്ന പോലീസുകാരെ തടയാന്‍ ശ്രമിച്ച ഒരു സംഘം
അഭിഭാഷകര്‍ക്കെതിരെയും എഫ്ഐആര്‍ ഫയല്‍ചെയ്തിട്ടുണ്ട്.