കാമുകിയുടെ പിതാവിനെ വെട്ടിക്കൊന്നു; പത്താം തരം വിദ്യാർത്ഥി പിടിയിൽ, കൊലപ്പെടുത്തിയത് കാമുകിയുടെ നിർദ്ദേശാനുസരണം

കാമുകിയുടെ പിതാവിനെ വെട്ടിക്കൊന്ന കാമുകൻ പൊലീസ് പിടിയിലായി. ഉത്തർപ്രദേശിലെ ഷംലിയിലാണ് സംഭവം. പിടിയിലായ ആൾ പത്താം തരം വിദ്യാർത്ഥിയാണ്. പിതാവിനെ കൊലപ്പെടുത്താൻ ഇയാളോട് ആവശ്യപ്പെട്ടതും ആയുധം നൽകിയതും കൊല്ലപ്പെട്ടയാളുടെ മകൾ തന്നെയാണത്രെ. വിവാഹിതരാവാൻ പിതാവ് സമ്മതിക്കില്ല എന്ന് ഭയന്നിട്ടാണ് കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നു.