‘2014ൽ ഭരണം ലഭിച്ചപ്പോൾ ഏറെ സന്തോഷിച്ചിരുന്നു, ഇന്ന് രാജ്യത്തിന് ദിശാബോധം നഷ്ടപ്പെട്ടു’ ബിജെപിക്കെതിരെ രൂക്ഷവിമർശനാവുമായി മുതിർന്ന നേതാവ് രംഗത്ത്

മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ യശ്വന്ത് സിൻഹ രംഗത്ത്. ദേശീയ ദിനപത്രമായ ഇന്ത്യൻ എക്സ്പ്രസിൽ പ്രസിദ്ധീകരിച്ച തുറന്ന കത്തിലാണ് യശ്വന്ത് സിൻഹ ബിജെപി സർക്കാരിനെതിരെ പൊട്ടിത്തെറിച്ചത്. മോദി സർക്കാരിന്റെ പിഴവുകൾ ചൂണ്ടിക്കാണിക്കാൻ മുതിർന്ന നേതാക്കൾ രംഗത്ത് വരണമെന്ന് യശ്വന്ത് സിൻഹ ചൂണ്ടിക്കാണിച്ചു. തെറ്റുകൾ തിരുത്താൻ ബിജെപി തയ്യാറായില്ലെങ്കിൽ ഭാവി തലമുറ മാപ്പ് നൽകില്ല. ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതിയാണ് രാജ്യത്ത് നടക്കുന്നത്. ബലാത്സംഗങ്ങളുടെ എണ്ണം അനുദിനം വർധിച്ച് വരികയാണ്. സുപ്രീംകോടതി ജഡ്ജിമാർ അടക്കം ജനാധിപത്യം അപകടത്തിലാണെന്ന് പറഞ്ഞ് കഴിഞ്ഞു. തെറ്റുകൾ തിരുത്തിയില്ലെങ്കിൽ ബിജെപിക്ക് രക്ഷയില്ല. പ്രതിപക്ഷം ആഞ്ഞുപിടിച്ചാൽ സർക്കാർ നിലംപൊത്തുമെന്നും യശ്വന്ത് സിൻഹ കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.