മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ പ്രാപ്തിയില്ലെന്ന് പിണറായി തെളിയിച്ചിരിക്കുന്നു; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരമില്ലേയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആ​ഭ്യ​ന്ത​ര വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പൂ​ര്‍​ണ പ​രാ​ജ​യ​മെ​ന്നും, പി​ണ​റാ​യി വി​ജ​യ​ന്‍ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഒ​ഴി​യ​ണമെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.

സംസ്ഥാന ഭരണകൂടം ഉറങ്ങുകയാണ്. മുഖ്യമന്ത്രിയുടേത് ഗുരുതര വീഴ്ചയാണ്. സിപിഐഎമ്മിന് പങ്കുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി പ്രശ്‌നത്തില്‍ ഇടപെടാത്തത്. മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ പ്രാപ്തിയില്ലെന്ന് പിണറായി തെളിയിചിരിക്കുന്നു. സം​സ്ഥാ​ന​ത്തെ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വി​ശ്വാ​സ​മി​ല്ല, റൂ​റ​ല്‍ എ​സ്പി​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണം. ആ​ര്‍​ടി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​റ​സ്റ്റി​നു പി​ന്നി​ല്‍ ബാ​ഹ്യ​ശ​ക്തി​ക​ളു​ടെ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യെന്നും ഇതിൽ നിന്നും വ്യക്തമാണെന്ന് ചെന്നിത്തല ആരോപിച്ചു.