റോഡില്ല; അനുജന്റെ മൃതദേഹവുമായി ജ്യേഷ്ഠന്‍ സൈക്കിള്‍ ചവിട്ടിയത് എട്ട് കിലോമീറ്റർ!ഇതും ഇന്ത്യയിലാണ്!

രാജ്യത്തെ നടുക്കി വീണ്ടുമൊരു ദയനീയ സംഭവം.ഗതാഗത യോഗ്യമായ റോഡില്ലാത്തതു കൊണ്ട് 18 വയസുകാരനായ സഹോദരന്റെ മൃതദേഹം ജ്യേഷ്ഠന്‍ സൈക്കിളിൽ കൊണ്ടുപോയി.ഇന്ത്യയിലെ തന്നെ ഏറ്റവും അവികസിത പ്രദേശമായ അസാമിലെ മജൂലിയിലാണ് സംഭവം നടന്നത്. മജൂലിയില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയുള്ള ലഖിംപുര്‍ ജില്ലയിലുള്ള ബലിജന്‍ ഗ്രാമ നിവാസിയാണ് മരിച്ച 18 കാരന്‍.ആസാം മുഖ്യമന്ത്രിയുടെ സബര്‍ബന്ത സോനോവാളിന്റെ മണ്ഡലമാണിത്.ഗതാഗത യോഗ്യമായ റോഡില്ലാത്തതു കാരണം രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയത് കൊണ്ടാണ് മരണം സംഭവിച്ചത്. . മുള കൊണ്ടുള്ള പാലത്തിലൂടെ വളരെ ക്ലേശിച്ചാണ് രോഗിയുമായി അവര്‍ ആശുപത്രിയില്‍ എത്തിയത്.