‘ഗുജറാത്ത് പോലെ വർഗീയ കാർഡിറക്കാനാണ് ശ്രമമെങ്കിൽ വേല കയ്യിലിരിക്കട്ടെ’ ബിജെപിക്ക് ഒരുമുഴം മുന്നിലെറിഞ്ഞ് സിദ്ധരാമയ്യ

വർഗീയ കാർഡിറക്കി കളിക്കാനാണ് ശ്രമമെങ്കിൽ അത് മനസ്സിൽ വെച്ചാൽ മതിയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബിജെപിക്കെതിരെ തുറന്നടിച്ചു. കർണാടകയിലെ ജനങ്ങൾ വർഗീയത പ്രോത്സാഹിപ്പിക്കുകയില്ലെന്നും അവർ മതേതരത്വത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവർ ആണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. കർണാടകയിൽ മത്സരം മോദിയും രാഹുലും തമ്മിൽ അല്ലെന്നും താനും യെദിയൂരപ്പയും തമ്മിലാണെന്നും സിദ്ധരാമയ്യ പറഞ്ഞു. മോദിക്ക് കർണാടകയിൽ ഒരു റോളുമില്ല. കർണാടക ആര് ഭരിക്കണമെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.ഒരു അന്തർദേശീയ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സിദ്ധരാമയ്യ ബിജെപിയെ കടിച്ച് കുടഞ്ഞത്. വർഗീയ ശക്തികൾക്കെതിരെ മതേതര ശക്തികൾ അണിനിരക്കണമെന്നും കോൺഗ്രസ് ഇതിന് നേതൃത്വം നൽകണമെന്നും സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.