ബാബസാഹിബ് ദേശീയ പുരസ്‌കാരം കെ പി സഹീറിന്

ദുബൈ/ന്യൂഡൽഹി: ഡോക്ടർ ബി ആർ അംബേദ്കർ ഇന്റർ നാഷണൽ ഫൗണ്ടേഷന്‍റെ ബാബസാഹിബ് ദേശീയ പുരസ്‌കാരം ദുബൈ കേന്ദ്രമായുള്ള ബ്രോണറ്റ് ഗ്രുപ്പിന്‍റെ സിഇഒ-യും സ്റ്റോറീസിന്‍റെ ഫൌണ്ടറുമായ കെ പി സഹീറിന് ലഭിച്ചു. ന്യൂഡൽഹിയിലെ കോൻസ്റ്റിട്യൂഷൻ ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ കേന്ദ്ര സാമൂഹ്യ നീതി , ശാക്തീകരണ മന്ത്രി ധാവർ ചന്ദ് ഗലോട്ടിൽ നിന്നാണ് ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയായ ഡോ. ഭീംറാവു അംബേദ്കറിന്‍റെ പേരിലുള്ള അംഗികാരം കെ പി സഹീര്‍ ഏറ്റുവാങ്ങിയത്. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി വിജയ് ഗോയലും ചടങ്ങിൽ പങ്കെടുത്തു. മികച്ച വാണിജ്യ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധതയെടെ സമൂഹത്തിൽ ഏറെ പിന്നോക്കം നിൽക്കുന്ന സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാൻ വേണ്ടി സിഎസ് ആർ പ്രവർത്തനങ്ങൾ വഴി ഗൾഫിലും അതിനൊപ്പം ഇന്ത്യയിലും നല്‍കിയ വലിയ പിന്തുണക്കാണ് ഇദ്ധേഹത്തിന് അംഗീകാരം ലഭിച്ചത്.പൊതു മണ്ഡലത്തിൽ പിന്നോക്ക നിൽക്കുന്ന ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി ന്യൂഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്റർ നാഷണൽ ഓർഗനൈസേഷനാണ് ഡോ:ബി ആർ അംബേദ്കർ ഇന്റർനാഷണൽ ഫൗണ്ടേഷൻ.

 

ഇതിന് മുന്‍പ് വാണിജ്യ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിന് ഒട്ടേറെ അംഗീകാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിടുണ്ട്.ഈ രംഗത്ത് ഒട്ടനവധി നവീന ആശയങ്ങൾക്ക് തുടക്കമിട്ട സംരംഭകനാണ് ഈ കോഴിക്കോട് നരിക്കുനി സ്വദേശി.യു എ ഇ യില്‍ ആദ്യമായി ഏറ്റവും കുടുതല്‍ ഭാഷയില്‍ വെബ്സൈറ്റ് ഒരുക്കി ഇ-കോമോഴ്‌സ് വിപണി പരിചയപ്പെടുത്തിയ വ്യക്തിയാണ് ഇദ്ദേഹം.www.openkart.com എന്ന വെബ്‌സൈറ്റിലൂടെയാണ് സാധാരണകാർക്ക് മനസിലാക്കുന്ന ഭാഷയിൽ ഓൺലൈൻ വ്യാപാരം പരിചയപ്പെടുത്തിയത് . രണ്ട് പതിറ്റാണ്ടുകാലങ്ങള്‍ക്ക് മുന്‍പ് മൂന്ന് സഹോദമാരുടെ കൂടായ്മ യിൽ പിറവിയെടുത്തതാണ് ബ്രോണറ്റ് ഗ്രുപ്പ് .ആദ്യം കേരളത്തിലും പിന്നീട് പശ്ചിമേഷ്യയിലും, ഹോങ്കോങ് ,സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലാം ഈ ഗ്രുപ്പിന് ശക്തമായ ബിസിനസ് ശ്രംഖലയുണ്ട് .വിവര സാങ്കേതിക രംഗത്തും ,ഫാർമസ്യൂട്ടിക്കൽ രംഗത്ത്‌ ബ്രോണറ്റ് ഗ്രുപ്പ് ഏറെ സജീവമാണ് ഇന്ന്.ഗ്രൂപ്പിന്‍റെ കീഴിലുള്ള സ്റ്റോറീസ് ഇന്ന്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലൈഫ് സൈറ്റൽ ഡെസ്റ്റിനേഷനാണ് .ചടങ്ങിൽ ഡോ ബി .ആർ അംബേദ്കർ ഫൗണ്ടേഷൻ അന്തർദേശീയ ചെയർമാൻ നെടുമണ്കാവ് ഗോപാലകൃഷ്ണൻ, ചെയർപേഴ്‌സൺ ഉഷാ ക്യഷ്‌ണ കുമാർ,കേന്ദ്രസര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥർ,വിവിധ രാഷ്ട്രീയ പാർട്ടി നേതാകൾ, വ്യവസായികൾ എന്നിവർ പങ്കെടുത്തു.

വാർത്താ കടപ്പാട്