സിദ്ധരാമയ്യയും യെദിയൂരപ്പയും തമ്മിൽ ഏറ്റുമുട്ടുമോ? സിദ്ധരാമയ്യ ബദാമിയിൽ മത്സരിക്കുകയാണെങ്കിൽ യെദിയൂരപ്പ പോരിനിറങ്ങുമെന്ന് ബിജെപി

 

ആസന്നമായ കർണാടക തിരഞ്ഞെടുപ്പിൽ സിദ്ധരാമയ്യയും യെദിയൂരപ്പയും ഏറ്റുമുട്ടുമോ? അതിനുള്ള സാധ്യത തെളിയുന്നുവെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ മൈസൂർ ജില്ലയിലെ ചാമുണ്ഡേശ്വരിയിൽ നിന്നാണ് സിദ്ധരാമയ്യ മത്സരിക്കുന്നത്. ബദാമിയിൽ നിന്നും സിദ്ധരാമയ്യ മത്സരിക്കുകയാണെങ്കിൽ യെദിയൂരപ്പയും ഇതേ മണ്ഡലത്തിൽ നിന്നും മത്സരിക്കുമെന്ന് വെല്ലുവിളിച്ചിരിക്കുകയാണ് ബിജെപി. സിദ്ധരാമയ്യയും ഇതിനോട് അനുയോജ്യമായ രീതിയിലാണ് പ്രതികരിച്ചിരിക്കുന്നത്. കോൺഗ്രസാണ് ഈ വിഷയത്തിൽ ഇനി തീരുമാനമെടുക്കേണ്ടത്. മുൻപ് രണ്ട് മണ്ഡലങ്ങളിൽ നിന്നും ജനവിധി തേടാനായിരുന്നു സിദ്ധരാമയ്യയുടെ തീരുമാനം. എന്നാൽ പരാജയഭീതി എന്ന നിലയിൽ വ്യാഖ്യാനിക്കപ്പെടാം എന്നതിനാൽ ഹൈക്കമാൻഡ് ഇതിന് തടയിടുകയായിരുന്നു. ശിക്കാർപുരയിൽ നിന്നുമാണ് യെദിയൂരപ്പ ജനവിധി തേടുന്നത്.
യെദിയൂരപ്പയും സിദ്ധരാമയ്യയും ഏറ്റുമുട്ടുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.