സോഷ്യൽ മീഡിയയിലൂടെ ഹർത്താലിന് ആഹ്വാനം ചെയ്ത അഞ്ച് പേര് കസ്റ്റഡിയിൽ, സംഘ്പരിവാർ പ്രവർത്തകരെന്ന് സൂചന

സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്തതിനെ തുടർന്ന് തിങ്കളാഴ്ച സംസ്ഥാനത്ത് നടന്ന ഹർത്താലോടനുബന്ധിച്ച് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘപരിവാർ പ്രവർത്തകരാണ് കസ്റ്റഡിയിലായതെന്ന് സൂചന. ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം, കൊല്ലം സ്വദേശികളാണ് കസ്റ്റഡിയിലായത്. ഹർത്താലിന് ആഹ്വാനം ചെയ്തതിന് പിന്നിൽ ഗൂഢാലോചന ഉണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്. ഇവരുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തിയേക്കും.