ഇനി മണ്ടത്തരങ്ങൾ പറയരുത്; ബിജെപി നേതാക്കളോട് നരേന്ദ്ര മോദി

പൊതുവേദിയിലും ക്യാമറക്ക് മുന്നിലും അബദ്ധങ്ങൾ പറയുന്നത് അവസാനിപ്പിക്കണമെന്ന് നരേന്ദ്ര മോദി ബിജെപി നേതാക്കൾക്ക് നിർദ്ദേശം നൽകി. അബദ്ധങ്ങൾ പറഞ്ഞ് മാധ്യമങ്ങൾക്ക് മസാല വാർത്തകൾ നല്കരുത് എന്നായിരുന്നു മോദി നേതാക്കളോട് അഭ്യർത്ഥിച്ചത്. മണ്ടത്തരങ്ങൾ വിളിച്ച് [പറയുമ്പോൾ നേതാക്കളുടെ പ്രതിച്ഛായ മാത്രമല്ല, പാർട്ടിയുടെ പ്രതിച്ഛായയും കരിനിഴലിലാവുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. ക്യാമറ കാണുമ്പോൾ തങ്ങൾ വലിയ മിടുക്കുള്ള സാമൂഹ്യ ശാസ്ത്രജ്ഞരും വിദഗ്‌ധരുമാണെന്നാണ് പലരുടെയും ഭാവമെന്ന് മോദി പരിഹസിച്ചു. കത്വ സംഭവം നിസാരവൽക്കരിച്ചും മഹാഭാരത കാലത്തെ ഇന്റര്നെറ്, പരിണാമ സിദ്ധാന്തം തുടങ്ങിയ വിഷയങ്ങളിൽ ബിജെപി നേതാക്കൾ നിരുത്തരവാദപരമായ പരാമർശങ്ങൾ നടത്തിയ സാഹചര്യത്തിലാണ് മോദി തന്നെ രംഗത്തെത്തിയത്.