പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് സന്ദർശനത്തിന്

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പര്യടനം നടത്തും. രണ്ട് ദിവസത്തെ സന്ദർശനാർത്ഥമാണ് പ്രധാനമന്ത്രി ചൈനയിലേക്ക് തിരിക്കുന്നത്. ഏപ്രിൽ 27നാണ് മോദി ചൈനയിലേക്ക് പോവുക.ചൈനയിലെ വുഹാൻ നഗരത്തിൽ നരേന്ദ്ര മോദി ചൈനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ചൈനീസ് പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് നരേന്ദ്ര മോദി ചൈനയിലേക്ക് പോവുന്നത്. കഴിഞ്ഞ വർഷം ജൂണിൽ പ്രധാനമന്ത്രി ചൈന സന്ദർശിച്ചിരുന്നു.
.