ആഭ്യന്തര വകുപ്പിന്റെ സ്ഥിരം കുറ്റവാളി പട്ടിക, പാസ്പോർട്ട് തടഞ്ഞ് വെക്കൽ, സർക്കാർ ജോലി ലഭിക്കില്ല; സോഷ്യൽ മീഡിയ ഹർത്താലിന്റെ പേരിൽ അറസ്റ്റിലായവരെ കാത്തിരിക്കുന്നത് ഭീകരമായ അവസ്ഥ

സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്‌ത്‌ സംസ്ഥാനത്ത് അരങ്ങേറിയ ഹർത്താലിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്തവരെ കാത്തിരിക്കുന്നത് അതിഭീകരമായ അവസ്ഥ. ഹർത്താലിന്റെ മറവിൽ കലാപം നടത്തുവാനുള്ള ശ്രമമാണ് നടന്നതെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയതോടെ അറസ്റ്റ് ചെയ്തവർക്കെതിരെ കർശന നടപടിയെടുക്കാനാണ് പൊലീസ് തീരുമാനം, അത്തരത്തിലുള്ള വകുപ്പുകളാണ് ഇവർക്ക് നേരെ ചുമത്തിയിരിക്കുന്നത്. പോക്സോ വകുപ്പുകൾ അടക്കം പിടിയിലായവർക്ക് മേൽ ചാർത്തിയിട്ടുണ്ട്.
ഇതോടെ പ്രതികളായവരുടെ വിദേശ ജോലി മോഹം, പാസ്പോർട്ട്, സർക്കാർ ജോലി മോഹം എന്നിവ പ്രതിസന്ധിയിലാവും. ഒപ്പം അക്രമം നടത്തിയവരെ ആഭ്യന്തര വകുപ്പിന്റെ സ്ഥിരം കുറ്റവാളി പട്ടികയിൽ ചേർക്കാനും തീരുമാനമായിട്ടുണ്ട്.