ദീപക് മിശ്ര ചീഫ് ജസ്റ്റിസ് ആയിരിക്കുന്ന കാലത്തോളം സുപ്രീംകോടതിയിലേക്ക് ഇല്ലെന്ന് കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ

ദീപക് മിശ്ര ചീഫ് ജസ്റ്റിസ് ആയിരിക്കുന്ന കോടതിയിലേക്ക് ഇനി ഇല്ലെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. അഭിഭാഷകവൃത്തിയുടെ മഹത്വം സംരക്ഷിക്കാനാണെന്ന് കപിൽ സിബൽ പറഞ്ഞു. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അനാവശ്യമായ ഇടപെടലുകൾ നടത്തുന്നുവെന്ന് ആരോപിച്ച് നാല് സുപ്രീംകോടതി മുൻപ് ചീഫ് ജസ്റ്റിസിനെതിരെ രംഗത്ത് വന്നിരുന്നു. അതേസമയം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം സമർപ്പിച്ച നോട്ടീസ് ഉപരാഷ്ട്രപതി തള്ളി. ചീഫ് ജസ്റ്റിസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നത് സുപ്രീംകോടതിയുടെ വിശ്വാസ്യതക്ക് കളങ്കം ചാർത്തി.