സിദ്ധരാമയ്യയുടെ മകനെതിരെ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്നും യെദിയൂരപ്പയുടെ മകൻ പിന്മാറി; അവസാന നിമിഷത്തിലെ പിന്മാറ്റത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി

വരുണ നിയോജക മണ്ഡലത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ ഡോ: യതീന്ദ്രക്കെതിരെ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്നും യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര പിന്മാറി. അവസാന നിമിഷത്തിലാണ് പിന്മാറ്റം. പരാജയഭീതിയാണ് വിജയേന്ദ്രയുടെ പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന. വരുണക്ക് പകരം മറ്റൊരു മണ്ഡലത്തിൽ നിന്നും ജനവിധി തേടുമെന്ന് വിജയേന്ദ്ര പറഞ്ഞു, വിജയേന്ദ്രക്ക് പകരം മറ്റൊരു സ്ഥാനാർത്ഥിയെ വരുണയിൽ കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം പറഞ്ഞു.
അതേസമയം നാളെ പത്രിക സമർപ്പണം നടക്കാനിരിക്കെ പൊടുന്നനെയുണ്ടായ പിന്മാറ്റം പ്രവർത്തകരെ ശുണ്ഠി പിടിപ്പിച്ചു, തുടർന്ന് ബിജെപി പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി.
മുതിർന്ന നേതാക്കളെ ആക്രമിക്കാൻ പ്രവർത്തകർ തുനിഞ്ഞുവെങ്കിലും പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.