ഓടുന്ന ട്രെയിനിൽ പെൺകുട്ടിയെ പീഡിപ്പിച്ച ബിജെപി നേതാവ് പിടിയിൽ

ഓടുന്ന ട്രെയിനിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ചെന്നൈ എക്സ്പ്രസിലാണ് സംഭവം. തമിഴ്‌നാട് സ്വദേശിയും അഭിഭാഷകനുമായ കെ പി പ്രേം ആനന്ദ് ആണ് അറസ്റ്റിലായത്. 2006ലെ തിരഞ്ഞെടുപ്പിൽ ഇയാൾ ചെന്നൈയിലെ ഡോ: രാധാകൃഷ്‌ണൻ നഗർ മണ്ഡലത്തിൽ നിന്നും ബിജെപിയെ പ്രതിനിധീകരിച്ച് മത്സരിച്ചിരുന്നു. ട്രെയിനിൽ ഉറങ്ങികിടക്കുകയായിരുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെയാണ് പീഡനശ്രമം നടന്നത്. പെൺകുട്ടി ബഹളം വെച്ചതിനെ തുടർന്ന് ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും കുട്ടിയുടെ രക്ഷിതാക്കൾ തടഞ്ഞ് നിർത്തി ഈറോഡ് പൊലീസിൽ ഏല്പിക്കുകയായിരുന്നു.