ഡൽഹിയിൽ ഓടുന്ന കാറിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ഡൽഹിയിൽ ഓടുന്ന കാറിൽ പതിനാറുകാരിയെ മൂന്ന് പേരടങ്ങുന്ന സംഘം കൂട്ടബലാത്സംഗം ചെയ്തു. ഏപ്രിൽ 18നാണ് ക്രൂര ബലാത്സംഗം അരങ്ങേറിയത്. പെൺകുട്ടിയുടെ ബന്ധു തന്നെയാണ് ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന പെൺകുട്ടിയെ കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറിൽ കയറ്റിയ ശേഷം വായിൽ തുണി തിരുകി ബലാത്സംഗം ചെയ്യുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗ്രെറ്റർ നോയിഡയിലെ ഒരു കോളേജിന് സമീപത്തെ ആളൊഴിഞ്ഞ റോഡിൽ ഉപേക്ഷച്ച നിലയിൽ പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പ്രതികൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.