സലാഹിന് വിശുദ്ധ മെക്കയിൽ സ്ഥലം നൽകുമെന്ന് സൗദി അറേബ്യ;സൗദിക്ക് ലോകത്തിന്റെ കൈയ്യടി

ലോക ഫുട്ബോളിന്റെ തലപ്പത്തേക്ക് രാജകീയമായി സഞ്ചരിച്ചുക്കൊണ്ടിരിക്കുന്ന ”മിസ്‌റിന്റെ രാജൻ” മുഹമ്മദ് സലാഹിനെ തേടി അപൂർവങ്ങളിൽ അപൂർവമായ ഒരു അംഗീകാരം വന്നിരിക്കുകയാണ്. ഈ വര്‍ഷത്തെ പിഎഫ്എ പ്ലെയര്‍ പുരസ്‌ക്കാരം നേടിയ സലാഹിന് മുസ്ലിം തീർത്ഥാടന കേന്ദ്രമായ മെക്കയിൽ ഭൂമി നല്‍കുമെന്ന് സൗദി അറേബ്യ അറിയിച്ചു. യൂറോപ്പിലെ പ്രമുഖ അഞ്ച് ലീഗുകളിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരനാണ് ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ്. മെക്ക മുനിസിപ്പാലിറ്റി പ്രസിഡന്റ് ഫഹദ് അല്‍ റൗക്കിയാണ് ഇക്കാര്യം അറിയിച്ചത്
ഇംഗ്ലണ്ടിലുള്ള ഏറ്റവും മികച്ച ഇസ്ലാം പ്രതിനിധിയാണ് മുഹമ്മദ് സലാഹെന്നും ഭരണഘടന അനുവദിച്ചാല്‍ മെക്കയിലെ ഹറമിനടുത്ത് സലാഹിന് ഭൂമി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിന് സാധിച്ചില്ലെങ്കില്‍ മുഹമ്മദ് സലാഹ് എന്ന പേരില്‍ സൗദിയില്‍ ഒരു പള്ളി നിര്‍ക്കാനും സൗദി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലോകമെമ്പാടും ലക്ഷകണക്കിന് ആരാധരെയാണ് സാലിഹ് സൃഷ്ടിച്ചത്.ലോക ഫുട്ബോൾ രാജാക്കന്മാരായ ക്രിസ്റ്റ്യാനോ റൊണാൾഡോ,ലയണൽ മെസ്സി എന്നിവർക്ക് ശേഷം അടുത്തത് ആരെന്ന ചോദ്യത്തിനുള്ള അർഥം കൂടിയാണ് സലാഹ് എന്നും ആരാധകർ പറയുന്നു.