പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത സംഭവം; ആശാറാം ബാപ്പു കുറ്റക്കാരനെന്ന് കോടതി

പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ ആൾദൈവം ആശാറാം ബാപ്പു കുറ്റക്കാരനെന്ന് ജോധ്പൂർ കോടതി നിരീക്ഷിച്ചു. ആശാറാം ബാപ്പു ഉൾപ്പെടെ അഞ്ച് പേരാണ് കേസിലെ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേർ കുറ്റക്കാരാണെന്ന് കോടതി. രണ്ട് പേരെ കോടതി വെറുതെ വിട്ടു. അതേസമയം ഇവർക്കുള്ള ശിക്ഷ പിന്നീട് വിധിക്കും.

ആശാറാം ബാപ്പുവിന്റെ അനുയായികൾ അക്രമം അഴിച്ച് വിടാനുള്ള സാധ്യത കണക്കിലെടുത്ത് വൻ സുരക്ഷയാണ് ഉത്തരേന്ത്യയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ബന്ധുക്കൾ പ്രതികരിച്ചു.