ദുബായ് ഡ്യൂട്ടി ഫ്രീ; ഇന്ത്യക്കാരനെ തേടി വീണ്ടും കോടികൾ, ഇത്തവണ!

ദുബായ് ഡ്യൂട്ടി ഫ്രീ നടത്തിയ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ ദുബായിലുള്ള ഇന്ത്യക്കാരന്‍ എസ്.ആര്‍. ഷേണായ്ക്ക് ഒരു മില്യണ്‍ യുഎസ് ഡോളര്‍ (ഏതാണ്ട് 6,49,95,000 രൂപ) സമ്മാനം ലഭിച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്‍ നറുക്കെടുപ്പുകളില്‍ കോടികളുടെ സമ്മാനങ്ങള്‍ ലഭിച്ചിരുന്നു.

ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. 269 സീരീസിലെ 2916 എന്ന നമ്ബര്‍ ആണ് ഷേണായ്ക്ക് ഭാഗ്യം കൊണ്ടുവന്നത്. ഈ അപ്രതീക്ഷിത സമ്മാനത്തിന് ദുബായ് ഡ്യൂട്ടി ഫ്രീയോട് നന്ദി പറയുന്നു. തുടര്‍ന്നും ഡ്യൂട്ടി ഫ്രീയില്‍ സന്ദര്‍ശനം തുടരുമെന്നു ഷേണായി പറഞ്ഞു .

മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിന് പുറമേ, ആഡംബര കാറുകളുടെയും മോട്ടോര്‍ബൈക്കുകളുടെയും നറുക്കെടുപ്പും നടന്നു.യുഎഇയിലെ പ്രധാന നറുക്കെടുപ്പുകളായ അബുദാബി ബിഗ് ടിക്കറ്റ്, ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്യണയര്‍ നറുക്കെടുപ്പ് എന്നിവയില്‍ ഏറ്റവും കൂടുതല്‍ സമ്മാനം നേടിയവര്‍ ഇന്ത്യക്കാര്‍ ആണെന്നാണ് കണക്ക്. ഈ വര്‍ഷം മാത്രം ഏതാണ്ട് 80 കോടിയോളം രൂപയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ സ്വന്തമാക്കിയത്