കർണാടകയിലെത്തിയ രാഹുല്‍ ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴക്ക്, വിമാനം റണ്‍വെയില്‍ തെന്നി; അന്വേഷണത്തിന് ഉത്തരവ്

രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം റണ്‍വെയില്‍ തെന്നി. തലനാരിഴയ്ക്കാണ് രാഹുല്‍ഗാന്ധി രക്ഷപ്പെട്ടത്. കര്‍ണാടകയിലെ ഹൂബ്ലി വിമാനത്താവളത്തിലായിരുന്നു ചാര്‍ട്ടേര്‍ഡ് വിമാനം തെന്നിയത്. സംഭവവുമായി ബന്ധപ്പെട്ട് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് കോണ്‍ഗ്രസ് പരാതി നല്‍കി.

പെട്ടെന്ന് തന്നെ അന്വേഷണം നടത്താന്‍ ഏവിയേഷന്‍ അതോറിറ്റി ഉത്തരവിട്ടു. ടെക്നിക്കല്‍ പ്രശ്നങ്ങള്‍ കാരണം റണ്‍വെയില്‍ വിമാനം തെന്നുകയായിരുന്നെവെന്നാണ് നിഗമനം. പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുല്‍ ഗാന്ധിയെ വിളിച്ച്‌ സംഭവം ആരാഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം നടന്നത്. ദില്ലിയില്‍ നിന്ന് കര്‍ണാടകയിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നതാണ് രാഹുല്‍ ഗാന്ധി.

ഹുബ്ലി എയര്‍പോര്‍ട്ടില്‍‍ ഇറങ്ങുമ്ബോള്‍ റണ്‍വെയില്‍ വെച്ച്‌ വിമാനം തെന്നുകയായിരുന്നു. അതേസമയം അധികാരത്തില്‍ വന്നപ്പോള്‍ യെദ്യരപ്പയും റെഡ്ഡിയുമൊക്കെ കര്‍ണ്ണാടകയെ കൊള്ളയടിക്കുകയായിരുന്നു. എന്നാല്‍ ഞങ്ങളുടെ സര്‍ക്കകാര്‍ നല്ല് രീതിയിലാണ് പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ മോദി എട്ട് പേരെ ജയിലില്‍ നിന്നും വിധാന്‍ സഭിലേക്ക് കൊണ്ടു വരാന്‍ ശ്രമിക്കുകയാണ്. ഇത് കര്‍ണാടകയിലെ എല്ലാ ജനങ്ങള്‍ക്കും ബസവണ്ണയുടെ ആത്മാവിനും അപമാനമാണെന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചിരുന്നു.