ഇനി വാട്സ് ആപ്പ് ഉപയോഗിക്കാനും പ്രായപരിധി; കുറഞ്ഞ പ്രായം16 വയസ്സ്; പുതിയ നിബന്ധന അടുത്ത ആഴ്ചകളില്‍ വാട്സ് ആപ്പ് ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തും

വാട്സ് ആപ്പ് ഉപയോഗിക്കുന്നതിന് പ്രായ പരിധി ഉയർത്താൻ നീക്കം. സാധാരണ ചെറിയ കുട്ടികള്‍ വരെ ഇപ്പോള്‍ ഫേയ്ബുക്കും വാട്ട്‌സ്ആപ്പും ഉപയോഗിക്കുന്നത് സ്ഥിരം കാഴ്ചയാണ്. സോഷ്യൽ മീഡിയകാലിലൂടെ പല കുറ്റ കൃത്യങ്ങളും അധികരിച്ച് വരുന്ന സാഹചര്യത്തിലാണ് ജനപ്രിയ സോഷ്യല്‍ നെറ്റ് വര്‍ക്കായ വാട്സ്ആപ്പ് ഉപയോഗിക്കുവാനുളള പ്രായപരിധി യൂറോപ്യന്‍ യൂണിയനില്‍ ഉയര്‍ത്താൻ ഒരുങ്ങുന്നത്.

വാട്സ്ആപ്പ് ഉപയോഗിക്കുവാനുള്ള കുറഞ്ഞ പ്രായം 16 ആക്കി ഉയര്‍ത്തുമെന്നാണ് വാട്സ്ആപ്പ് ഉടമകളായ ഫേസ്ബുക്ക് വ്യക്തമാക്കിയിരിക്കുന്നത്. വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ പ്രായം സ്ഥിരീകരിക്കണമെന്ന നിബന്ധന അടുത്ത ആഴ്ചകളില്‍ വാട്സ്ആപ് ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പ് വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 13 വയസായിരുന്നു.