കണ്ണീരുകൊണ്ടുള്ള പ്രാർത്ഥനകൾക്ക് വിരാമം;നെയ്മർ ലോകകപ്പിന് മുമ്പ് തന്നെ കളിക്കളത്തിലേക്ക് മടങ്ങിവരും

ഫ്രഞ്ച് ലീഗിൽ പിഎസ്ജി ക്ക് വേണ്ടി കളിക്കുന്നതിനിടെ കാലിന് പരിക്കേറ്റ ബ്രസീലിയൻ സൂപ്പർതാരം നെയ്മർ റഷ്യൻ ലോകകപ്പിന് മുമ്പ് തന്നെ കളിക്കളത്തിലേക്ക് മടങ്ങിവരുമെന്ന് റിപ്പോർട്ടുകൾ. നെയ്മറെ ചികിത്സിക്കുന്ന ഡോക്ടറാണ് ആരാധകർക്ക് സന്തോഷമുള്ള വാർത്തയുമായി എത്തിയത്.
‘റഷ്യന്‍ ലോകകപ്പിനു മുമ്പ് നെയ്മര്‍ തിരിച്ചുവരും. പരിക്കില്‍ നിന്ന് മോചിതനാകാന്‍ നെയ്മര്‍ ഏറെ പരിശ്രമിക്കുന്നുണ്ട്. ലോകകപ്പിനു മുമ്പ് നടക്കുന്ന ബ്രസീല്‍ ട്രയിനിംഗ് ക്യാമ്പില്‍ നെയ്മര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കും’ ഡോക്ടർ റോഡ്രിഗോ ലാസ്മര്‍ വ്യക്തമാക്കി.ജൂണ്‍ 17 ന് സ്വിറ്റ്‌സര്‍ലാന്റിനെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം .കഴിഞ്ഞ ഫെബ്രുവരിയില്‍ മാഴ്‌സലിയുമായുളള മത്സരത്തിനിടെ പരിക്കേറ്റാണ് നെയ്മര്‍ക്ക് കളിക്കളം വിടേണ്ടി വന്നത്.