ഷാജഹാന്റെ ചെങ്കോട്ട ഇനി ഡാൽമിയ ഗ്രൂപ്പിന്റേത്;സ്വന്തമാക്കിയത് 25 കോടി രൂപയ്ക്ക്;വിവാദം കൊഴുക്കുന്നു

മുഗൾ ചക്രവർത്തി ഷാജഹാൻ നിർമിച്ച ഡൽഹിയിലെ ചെങ്കോട്ട പരിപാലനത്തിനായി ഡാൽമിയ ഗ്രൂപ്പിന് വിട്ടുകൊടുത്തു, അഞ്ച് വര്ഷത്തെത്തക്കാണ് കരാർ. ഇത്ബ സംബന്ധിച്ച കരാറിൽ ഡാൽമിയ ഗ്രൂപ്പും ടൂറിസം വകുപ്പും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ഒപ്പ് വെച്ചു.
25 കോടി രൂപക്കാണ് കേന്ദ്ര സർക്കാർ ചെങ്കോട്ടയെ ഡാൽമിയ ഗ്രൂപ്പിന് വിട്ടുകൊടുത്തത്.ചെങ്കോട്ടയുടെ പരിപാലനം, വികസനം, തുടങ്ങിയവയുടെ സമ്പൂർണ ഉത്തരവാദിത്വം ഇനിയുള്ള അഞ്ച് വർഷത്തേക്ക് ഡാൽമിയ ഗ്രൂപ്പിന്റേതായിരിക്കും. രാഷ്ട്രപതിയുടെ അഡോപ്റ്റ് എ ഹെറിറ്റേജ് പദ്ധതി പ്രകാരമാണ് ചെങ്കോട്ട കൈമാറിയത്. രാജ്യത്തെ തൊണ്ണൂറോളം പുരാതന കെട്ടിടങ്ങളും മറ്റും ഇത്തരത്തിൽ സ്വകാര്യ ഗ്രൂപ്പുകൾക്ക് കൈമാറും. സന്ദർശകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം സന്ദർശക ഫീസ് ഈടാക്കാനും ഇനി ഡാൽമിയ ഗ്രൂപ്പിന് സാധിക്കും. അതേസമയം ചരിത്ര സ്‌മാരകങ്ങളെ കോർപറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്നതിനെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്ത് വന്നു.