എങ്ങനെ വോട്ട് പിടിക്കണം എന്ന് ബിജെപിക്ക് തന്ത്രങ്ങൾ ഓതിക്കൊടുത്ത് മധ്യപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ; ഗവർണർ പദവിയുടെ അന്തസിന് നിരക്കാത്തതെന്ന് കോൺഗ്രസ്, വീഡിയോ കാണാം

 

എങ്ങനെ വോട്ട് പിടിക്കണം എന്ന് ബിജെപി പ്രവർത്തകർക്ക് പാഠങ്ങൾ ഓതിക്കൊടുക്കവേ ക്യാമറയിൽ പതിഞ്ഞ മധ്യപ്രദേശ് ഗവർണർ ആന്ദിബെൻ പട്ടേൽ വെട്ടിലായി. ബിജെപി ജില്ലാ പ്രസിഡണ്ട്, ബിജെപി മേയർ തുടങ്ങിയവർക്ക് വോട്ടുപിടിക്കാനുള്ള തന്ത്രങ്ങൾ ഓതിക്കൊടുക്കക്കവെയാണ് ആനന്ദിബെൻ പട്ടേൽ ക്യാമറക്കണ്ണിൽ പതിഞ്ഞത്. ഇതിനെതിരെ രാഷ്ട്രപതിക്ക് പരാതി നൽകുമെന്ന് കോൺഗ്രസ് വിശദമാക്കി. ഗവർണർ പദവിക്ക് അന്തസ് ഉണ്ടെന്നും അത് കാത്തുസൂക്ഷിക്കാൻ ആനന്ദി ബെൻ പട്ടേലിന് ബാധ്യതയുണ്ടെന്നും കോൺഗ്രസ് നേതാവ ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. ആനന്ദിബെൻ പട്ടേൽ മധ്യപ്രദേശ് ഗവർണറാകും മുൻപ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു.

ഭരണഘടനാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് മധ്യപ്രദേശ് ഗവർണർ പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഈ വർഷം അവസാനമാണ് മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ്, മൂനാം തവണയും ബിജെപി ഭരിച്ച സംസ്ഥാനം തിരിച്ച് പിടിക്കാൻ കാലേകൂട്ടി പ്രവർത്തങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ് കോൺഗ്രസ്.