ത്രസിപ്പിക്കുന്ന പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റാഗ്രാം; വീഡിയോ കോളും റിയാക്ഷൻ ഇമോജികളും ഉൾപ്പെടുത്തും

ത്രസിപ്പിക്കുന്ന ഫീച്ചറുകളുമായി പ്രമുഖ സോഷ്യൽ മീഡിയ ആപ് ആയ ഇൻസ്റ്റാഗ്രാം.വീഡിയോ കോളും റിയാക്ഷൻ ഇമോജികളും അടക്കം അഞ്ചോളം പുതിയ ഫീച്ചറുകളാണ് വരാനിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബീറ്റാ വേർഷനിൽ ഇവ പരീക്ഷിച്ച് കഴിഞ്ഞു. ആവശ്യമില്ലാത്ത പ്രൊഫൈലുകൾ മ്യൂട്ട് ചെയ്യാനുള്ള ഓപ്‌ഷൻ, സ്ലോ മോഷൻ സ്റ്റോറി, സ്റ്റോറുകൾ കലണ്ടർ രൂപത്തിൽ ശേഖരിച്ച് വെക്കുന്ന സംവിധാനം എന്നിവയാണ് പുതുതായി വരുന്നത്.
മുഖ്യ എതിരാളിയായ സ്നാപ്ചാറ്റിനെ പിന്നിലാക്കുക എന്നതാണ് ഇൻസ്റാഗ്രാമിന്റെ ലക്ഷ്യം.