ഉത്തര കൊറിയ സമാധാനത്തിന്റെ വഴിയിൽ; ആണവ റിയാക്ടറുകൾ മെയ് മുതൽ അടച്ച് പൂട്ടും, യുദ്ധ ഭീഷണി ഒഴിഞ്ഞു

ദക്ഷിണ കൊറിയയുമായി നടത്തിയ സന്ധി സംഭാഷണത്തിൽ ഉത്തര കൊറിയ അയഞ്ഞു. ഉത്തര കൊറിയയിലെ ആണവ നിലയങ്ങൾ അടച്ച് പൂട്ടാൻ കിം ജോങ് ഉൻ സമ്മതിച്ചു.ഇതിനുള്ള നടപടികൾ മെയ് മാസം മുതൽ ആരംഭിക്കും. ഇതോടെ അമേരിക്കയ്ക്കും ഉത്തര കൊറിയക്കുമിടയിൽ നിലന്നിരുന്ന യുദ്ധ ഭീഷണിക്ക് അയവ് വരും എന്നാണ് പ്രതീക്ഷിക്കുന്നത്. അണു പരിശോധനാ കേന്ദ്രങ്ങൾ അടച്ച് പൂട്ടുന്നത് നേരിൽ കണ്ട് ബോധ്യപ്പെടാൻ അമേരിക്കയിൽ നിന്നടക്കമുള്ള പ്രതിനിധികളെ ക്ഷണിക്കുമെന്ന് ദക്ഷിണ, ഉത്തര കൊറിയൻ ഭരണത്തലവന്മാർ സംയുക്തമായി ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.