‘വിദേശ വനിത കൊല്ലപ്പെട്ട സംഭവം, അശ്വതി ജ്വാലക്കെതിരെ നടപടിയെടുത്ത് കേസ് വഴി തിരിച്ച് വിടാമെന്ന് കരുതേണ്ട ‘ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന മാധ്യമപ്രവർത്തകൻ റോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ആയുർവേദ ചികിത്സാർത്ഥം കേരളത്തിലെത്തിയ വിദേശ വനിത ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ നടപടികൾ ത്വരിതഗതിയിലാക്കാതെ അനാസ്ഥ കാണിക്കുന്ന സർക്കാർ നടപടിയെ വിമർശിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ റോയ് മാത്യു രംഗത്ത് വന്നു. കൊല്ലപ്പെട്ട ലീഗയുടെ ബന്ധുക്കളെ സഹായിക്കാൻ രംഗത്ത് വന്ന സന്നദ്ധ പ്രവർത്തക അശ്വതി ജ്വാലയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. അശ്വതിയെ ജയിലിലടച്ചാൽ സർക്കാരിന്റെ മേൽ വീണ ലീഗയുടെ രക്തക്കറ മാഞ്ഞ് പോവില്ല. വരാപ്പുഴയിൽ ശ്രീജിത്തിനെ കൊലപ്പെടുത്തിയപോലെ അശ്വതിയെയും കൊലപ്പെടുത്തരുതെന്നും റോയ് മാത്യു സർക്കാരിനെ പരിഹസിച്ചു.

അശ്വതിക്കെതിരെ പരാതി കിട്ടിയാൽ ഉടൻ അന്വേഷണം – ഇൽസിയുടെ പരാതി കൊട്ടയിലിട്ടു.പരാതി കിട്ടിയാൽ അന്വേഷിക്കുന്നതിലെന്താ…

Posted by Roy Mathew on 29 ಏಪ್ರಿಲ್ 2018

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അശ്വതിക്കെതിരെ പരാതി കിട്ടിയാല്‍ ഉടന്‍ അന്വേഷണം – ഇല്‍സിയുടെ പരാതി കൊട്ടയിലിട്ടു.

പരാതി കിട്ടിയാല്‍ അന്വേഷിക്കുന്നതിലെന്താ തെറ്റ്? മടിയില്‍ കനമുള്ള വര്‍ പേടിച്ചാ പോരെ, എന്നാണ് സിപിഎമ്മിന്റെ ഭജനപ്പാട്ടുകാരുടെ വായ്ത്താരി. ലിഗയെ കാണ്‍മാനില്ല എന്ന് പരാതി കൊടുക്കാന്‍ കോവളം പോലീസ് സ്റ്റേഷനില്‍ പോയ സഹോദരി ഇല്‍സക്കുണ്ടായ അനുഭവമാണ് അശ്വതി മാധ്യമങ്ങളോട് പറഞ്ഞതും ഫേസ് ബുക്കിലെഴുതിയതും.
ഇന്നത്തെ മാതൃഭുമി ഇക്കാര്യം അടിവരയിട്ട് എഴുതിയിരിക്കുന്നു.- “സ്റ്റേഷനില്‍ ഇല്‍സ ക്ക് നേരിടേണ്ടി വന്നത് തിക്താനുഭവങ്ങള്‍.”
അശ്വതിയെ എങ്ങനെയെങ്കിലും ഒന്ന് ജയിലിലടക്കണമെന്ന് വേവലാതി പ്പെടുന്ന ടൂറിസം മന്ത്രി കടകംപള്ളിയൊക്കെ തങ്ങളുടെ കീഴില്‍ നടക്കുന്ന സത്യങ്ങള്‍ തിരിച്ചറിയണം –
ചോദിക്കാനും പറയാനും ആരുമില്ലാത്ത അശ്വതിയെന്ന സ്ത്രീയെ പോലീസിനെ കൊണ്ട് അധിക്ഷേപിച്ചാലൊന്നും സര്‍ക്കാരിനു മേല്‍ വീണ ലീഗയുടെ രക്തക്കറ മാഞ്ഞു പോവില്ല –
ന്യായീകരണങ്ങള്‍ കൊണ്ട് തുടച്ചു കളയാവുന്ന പാതകമല്ലിത്-
എന്തൊരു വിചിത്രമായ ന്യായീകരണങ്ങള്‍!
ഒതളങ്ങ തിന്ന് ചത്തതാണെന്ന് പറഞ്ഞ് ന്യായീകരിച്ച പോലീസാണിപ്പോള്‍ മാനഭംഗം തടയുന്നതിനിടയിലാണ് കൊല നടന്നതെന്ന് ന്യായീകരിക്കുന്നത്- വരാപ്പുഴയിലെ ശ്രീജിത്തിനെ പ്രതിയാക്കി ഇടിച്ചു കൊന്ന പോലെഅശ്വതിയെ കൊലപാതകി ആക്കി ഇടിക്കാതിരുന്നാ കൊള്ളാം –