ജെസ്‌നയെ കാണാതായിട്ട് ഒരു മാസം പിന്നിട്ടു, സോഷ്യൽ മീഡിയ പുതിയ പോരാട്ടത്തിന് വഴി തുറക്കുന്നു

ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി ജെ​സ്ന​യു​ടെ തി​രോ​ധാ​ന​ത്തി​ല്‍ ഉൗ​ര്‍​ജി​ത അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സോ​ഷ്യ​ല്‍ മീ​ഡി​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന്‍ റാ​ലി സം​ഘ​ടി​പ്പി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ ന​ട​ന്ന മൗ​ന​ജാ​ഥ​യി​ല്‍ നൂ​റു​ക​ണ​ക്കി​നു പേ​ര്‍ പ​ങ്കെ​ടു​ത്തു.

ജ​സ്റ്റീ​സ് ഫോ​ര്‍ ജെ​സ്ന എ​ന്ന ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധ ജാ​ഥ. കാ​ഞ്ഞി​ര​പ്പ​ള്ളി ക​ത്തീ​ഡ്ര​ല്‍ ഗ്രോ​ട്ടോ​യി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച ജാ​ഥ പേ​ട്ട​ക്ക​വ​ല​യി​ല്‍ സ​മാ​പി​ച്ചു. ജെ​സ്ന​യെ കാ​ണാ​താ​യി 40 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​ക​ളി​ല്‍ വേ​ഗ​ത​യി​ല്ലെ​ന്നു കാ​ട്ടി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നു പ​രാ​തി ന​ല്‍​കു​ന്ന​തി​നു​ള്ള ഒ​പ്പു​ശേ​ഖ​ര​ണ​വും ജാ​ഥ​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.

എ​രു​മേ​ലി മു​ക്കൂ​ട്ടു​ത​റ കു​ന്ന​ത്ത് വീ​ട്ടി​ല്‍ ജ​യിം​സ് ജോ​സ​ഫി​ന്‍റെ മ​ക​ളാ​ണ് ജെ​സ്ന മ​രി​യ. ക​ഴി​ഞ്ഞ മാ​ര്‍​ച്ച്‌ 22ന് ​രാ​വി​ലെ​യാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക് കോ​ള​ജി​ല്‍ ര​ണ്ടാം​വ​ര്‍​ഷ ബി​കോം വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ജെ​സ്ന.

കാ​ണാ​താ​കു​ന്ന ദി​വ​സം ജെ​സ്ന​യ്ക്ക് സ്റ്റ​ഡി ലീ​വാ​യി​രു​ന്നു. അ​ന്നു രാ​വി​ലെ എ​ട്ടു മ​ണി​യോ​ടെ ജെ​സ്ന വീ​ടി​ന്‍റെ വ​രാ​ന്ത​യി​ലി​രു​ന്നു പ​ഠി​ക്കു​ന്ന​ത് അ​യ​ല്‍​ക്കാ​ര്‍ ക​ണ്ടി​രു​ന്നു. പി​ന്നീ​ട് അ​മ്മാ​യി​യു​ടെ വീ​ട്ടി​ലേ​ക്കു പോ​വു​ക​യാ​ണെ​ന്ന് അ​യ​ല്‍​ക്കാ​രോ​ടു പ​റ​ഞ്ഞ​ശേ​ഷം വീ​ട്ടി​ല്‍​നി​ന്നി​റ​ങ്ങി മു​ക്കൂ​ട്ടു​ത​റ ടൗ​ണി​ല്‍ എ​ത്തി​യ ജെ​സ്ന​യെ​ക്കു​റി​ച്ച്‌ പി​ന്നീ​ട് വി​വ​ര​മൊ​ന്നും ഇ​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ജെ​സ്ന​യി​ലേ​ക്കു വെ​ളി​ച്ചം വീ​ശു​ന്ന തു​ന്പു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടു​മി​ല്ല.