ചിലവ് ചുരുക്കൽ കടലാസിൽ മാത്രം; പിണറായി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന് ചിലവഴിക്കുന്നത് 16 കോടി രൂപ

മൂന്നാം വർഷത്തിലേക്ക് കടക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷം ഇന്ന് ആരംഭിക്കും. ഒരു മാസം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് 16 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്, പണക്കമ്മിയുട പേരിൽ ചെലവ് വെട്ടിച്ചുരുക്കുമ്പോൾ 16 കോടി രൂപ ചിലവിൽ വാർഷികാഘോഷം നടത്തുന്നതിനെതിരെ വിമർശനമുയർന്നട്ടുണ്ട്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിനാണ് ആഘോഷ പരിപാടികളുടെ ചുമതല.

ആഘോഷ പരിപാടികളുടെ ഭാഗമായി പദ്ധതികളുടെ നിർമാണോദ്ഘാടനവും നിർമ്മാണം പൂർത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനവും ഈ മാസം നടത്തും. സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്ക് പാഠപുസ്തകവും, എൽപി യുപി വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് യൂണിഫോമും, 40 ലക്ഷം കുട്ടികൾക്ക് മുഖ്യമന്ത്രിയുടെ കത്തും വൃക്ഷത്തൈകളും വിതരണം ചെയ്യും. വാർഷികാഘോഷത്തോടനുബന്ധിച്ച് ജില്ലാ കേന്ദ്രങ്ങളിൽ സെമിനാറുകളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും.