ഫേസ്ബുക്കിന് പിന്നാലെ ട്വിറ്ററും വിവാദത്തിലേക്ക് ചുവട് വയ്ക്കുന്നു; ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതായി ആരോപണം

ലണ്ടൺ: കോടിക്കണക്കിന് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയ ഫേസ്ബുക്കിന് സമാനമായ രീതിയിൽ ട്വിറ്ററും വിവരങ്ങള്‍ ചോര്‍ത്തിയിരിക്കുന്നതായി ആരോപണം. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിന് പിന്നാലെയാണ് പുതിയ ആരോപണം.

2015 ല്‍ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അനുവാദം കൂടാതെ കേംബ്രിഡ്ജ് സര്‍വകലാശാല മനശാസ്ത്ര ഗവേഷകനായ അലക്‌സാണ്ടര്‍ കോഹനും അദ്ദേഹത്തിന്റെ കമ്പനിയായ ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ചിനും (ജിഎസ്‌ആര്‍) വിറ്റുവെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്. ദ സണ്‍ഡേ ടെലിഗ്രാഫാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.

അതെ സമയം, ആരുടെയും സ്വകാര്യ വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്ന വിശദീകരണവുമായി ട്വിറ്റർ രംഗത്തെത്തി. ജി.എസ്‌.ആറിനെയും കേംബ്രിഡ്ജ് അനലിറ്റിക്കയെയും വെബ്‌സൈറ്റില്‍ പരസ്യം നല്‍കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ടെന്നും ട്വിറ്റര്‍ അറിയിച്ചു. ആഗോളതലത്തില്‍ പ്രശസ്തമായ മൈക്രോബ്ലോഗിങ് സൈറ്റാണ് ട്വിറ്റര്‍