ബിഗ്‌ബിക്കെതിരെ പ്രകാശ് രാജ്;”രാജ്യം കടുത്ത പ്രതിസന്ധിയിലാകുമ്പോള്‍ നിശബ്ദനായിരുന്നതെന്തിനെന്ന് ഭാവിതലമുറയെ കൊണ്ട് ചോദിപ്പിക്കരുത്”

രാജ്യത്ത് അസഹിഷ്ണുത പടരുന്ന ഈ കാലത്ത് മൗനം പാലിക്കുന്ന ബോളിവുഡ് സെലിബ്രിറ്റികൾക്കെതിരെ ആഞ്ഞടിച്ച് നടൻ പ്രകാശ് രാജ്. രാജ്യം ഗൗരവതരമായ പ്രിതിസന്ധികളിലൂടെ കടന്ന് പോകുമ്പോള്‍ ഇതിനെതിരെ ശബ്ദിക്കണമെന്ന് ബിഗ് ബിയോട് പ്രകാശ് രാജ് ആവശ്യപ്പെട്ടു. ‘നിങ്ങള്‍ ഒരു വലിയ ആളാണ്. നിങ്ങളെ ഞങ്ങള്‍ വളരെയേറെ ബഹുമാനിക്കുന്നു. സമൂഹം കടുത്ത അപകടാവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ നിശബ്ദത പാലിച്ചതെന്തുകൊണ്ടെന്ന് ഭാവി തലമുറയെക്കൊണ്ട് ചോദിപ്പിക്കാതിരിക്കണം. എനിക്ക് വയസായി,എല്ലാത്തിലും ഇടപെടാന്‍ എനിക്ക് വയ്യ-പ്രതികരിക്കാതിരിക്കാന്‍ ഇത്തരം കാരണങ്ങള്‍ കണ്ടെത്തുകയല്ല വേണ്ടത്.നിങ്ങള്‍ ഒരു ബുദ്ധിമാനായ മനുഷ്യനാണ്.ഞങ്ങള്‍ക്ക് നിങ്ങളുടെ ശബ്ദം വേണം. അവര്‍ക്ക് നിങ്ങളില്‍ നിന്ന് ഒന്നും എടുക്കാനവില്ല.കാരണം നിങ്ങള്‍ അവരെ പിന്തുണക്കുന്നുവെന്ന് ഞാന്‍ കരുതുന്നില്ല. സത്യം വിളിച്ച് പറഞ്ഞില്ലെങ്കില്‍ അതിനര്‍ഥം നിങ്ങള്‍ സമൂഹത്തെ സഹായിക്കുന്നില്ലെന്നുള്ളതാണ്’ -പ്രകാശ് രാജ് പറഞ്ഞു.